പടിഞ്ഞാറത്തറയില്‍ കോണ്‍ഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
                പടിഞ്ഞാറത്തറ:ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പടിഞ്ഞാറത്തറ
മണ്ഡലം കമ്മിറ്റി നാളെ ഗ്രാമ സന്ദേശ യാത്ര നടത്തും.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹനടപടികള്‍ക്കും വര്‍ഗ്ഗീയ ധ്രുവീകരണ ത്തിനെതിരെയും,അമിതമായ നികുതിവര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന് മണ്ഡലം പ്രസിഡന്റ് പി.കെ വര്‍ഗീസ് അറിയിച്ചു.രാവിലെ 9 മണിക്ക് 16-ാം മൈലില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ : ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാകും.
കോണ്‍ഗ്രസ് നേതാക്കളായ പി.പി ആലി, എം.എ ജോസഫ് പി.കെ അബ്ദുറഹ്‌മാന്‍, പോള്‍സണ്‍ കൂവക്കല്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ – ബ്ലോക്ക് മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കും.വൈകിട്ട് 5.30 ന് പടിഞ്ഞാറത്തറയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍,ടി.സിദ്ധീഖ്,എ.ഫൈസല്‍ ബാബു എന്നിവര്‍ സംസാരിക്കും.

                        
                                                                                                                                                                                                            


                      
                      
                      
                      
                      
Leave a Reply