പീച്ചങ്കോട് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു
പീച്ചങ്കോട്: ഭൗതിക അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എല്‍.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ മനോഹരമായ ക്ലാസ്സ് മുറികളൊരുങ്ങുമെന്നും കെട്ടിട നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികകളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മൂന്നുനിലകളിലായി 811.78 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയുടെ കോളം വരെയുള്ള പ്രവര്‍ത്തികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക.
രണ്ടാം ഘട്ടത്തില്‍ ഒന്നും രണ്ടും നിലകളിലായി ആറ് ക്ലാസ് മുറികും മൂന്നാം നിലയില്‍ ഒരു ഹാളും നിര്‍മിക്കും. സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ റൂം ടോയ്!ലറ്റ് സൗകര്യങ്ങള്‍, റാമ്പ്, സ്റ്റെയര്‍കെയ്സ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാവും.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അമീന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍ കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ബി.പി.സി കെ.കെ സുരേഷ്, പ്രധാനാധ്യാപിക ഷിനു ജോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. സജിത്ത്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.ഫാത്തിമത്ത് സൂറ, പി.ടി.എ പ്രസിഡന്റ് ഇ.വി ഹുസൈന്‍, വൈസ് പ്രസിഡന്റ് ഖദീജ പുത്തന്‍പുര, എസ്.എം.സി ചെയര്‍മാന്‍ കെ.എം സുമേഷ്, എസ്.എം.സി അംഗം സിദ്ധിഖ്, സ്‌കൂള്‍ ലീഡര്‍ ഹിന ഫാത്തിമ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply