കരിങ്ങാരി ജി യു പി സ്‌കൂളില്‍ എസ് എസ് എസ് എസ് പ്രവര്‍ത്തന രൂപരേഖ പ്രകാശനം ചെയ്തു
കരിങ്ങാരി ഗവ: യുപി സ്‌കൂളില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തന രൂപരേഖ പ്രകാശനം ചെയ്തു.മന്ത്രി ഒ ആര്‍ കേളു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി എം അനില്‍കുമാര്‍,ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ് വി എ,വാര്‍ഡ് മെമ്പര്‍ സി വി രമേശന്‍ എന്നിവര്‍ ചേര്‍ന്ന് എസ്.എസ്.എസ്. എസ് പ്രവര്‍ത്തന രൂപരേഖ പ്രകാശനം നിര്‍വഹിച്ചു.
സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും വ്യക്തിത്വ വികസന പരിപാടികളിലും ഊന്നി ഉത്തമ പൗരന്മാരായി പുതു തലമുറയെ വാര്‍ത്തെടുക്കാനായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് എസ്.എസ്. എസ് .എസ്





Leave a Reply