May 3, 2026

എം.പി പ്രിയങ്കഗാന്ധി വാക്ക് പാലിക്കണം: കേരള കോണ്‍ഗ്രസ് (ബി)

0
site-psd-40
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: രാത്രി യാത്രാ നിരോധന വിഷയത്തില്‍ പറഞ്ഞ വാക്കുപാലിച്ച് വയനാടന്‍ ജനതയോട് നീതിപുലര്‍ത്തുന്നതിന് എം.പി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ബത്തേരി മണ്ഡലം പുല്‍പ്പള്ളി ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി മണ്ഡലം പ്രസിഡണ്ട് പി പി ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷനായി.ജില്ല ജനറല്‍ സെക്രട്ടറി കെ ലക്ഷ്മണ ദാസ് മുഖ്യ പ്രഭാഷണം നടത്തി.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത്, തന്നെ വിജയിപ്പിച്ചാല്‍ വയനാടന്‍ ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ രാത്രി യാത്രാ നിരോധനം പിന്‍വലിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍ വയനാട്ടിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍, അന്ന് കര്‍ണാടക മുഖ്യമന്ത്രി യുമായി സംസാരിച്ച് എന്‍എച്ച് 766 നാഷണല്‍ ഹൈവേയിലൂടെ മുഴുവന്‍ സമയവും യാത്ര ചെയ്യാന്‍ തുറന്നു നല്‍കാമെന്നും പറഞ്ഞു. ജില്ലയിലെ യോഗങ്ങളിലെല്ലാം ഈ കള്ള വാഗ്ദാനം ആവര്‍ത്തിച്ചു പറഞ്ഞ് വോട്ട് വാങ്ങി വിജയിയിച്ച പ്രിയങ്കഗാന്ധി എം പി പിന്നീട് പാവം വയനാട്ടുകാരെ വഞ്ചിച്ചുവെന്നും
കേന്ദ്ര സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഒരക്ഷരം പോലും പറയാതെ കോണ്‍ഗ്രസ് എം പി, വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്നും കേരള കോണ്‍ഗ്രസ് (ബി) കുറ്റപ്പെടുത്തിഎല്ലാ ജനകീയ വിഷയങ്ങളിലും മൗനം നടിക്കുന്ന പ്രിയങ്കഗാന്ധിക്ക് നീതിബോധവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറാകണണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു.

വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനും, യുഡിഎഫ് ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുന്നതിനും ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു.ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ ആര്‍ ജയരാജ്, ജില്ലാ ട്രഷറര്‍ വിജയന്‍ കല്‍പ്പറ്റ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പിജി പ്രകാശന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ പി ശശികുമാര്‍, ഭാരവാഹികളായ ഡോക്ടര്‍ ബെഞ്ചമിന്‍ ഈശോ,അനില്‍കുമാര്‍ മാനന്തവാടി, സി ആര്‍ പ്രദീപ്,ഷിബി തമ്പാന്‍,ടി കെ വിശ്വംഭരന്‍ കെ ജി അരുണ്‍,രാമചന്ദ്രന്‍, സുമി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *