എംസിഎഫ് മെഗാ എക്‌സിബിഷന്‍ നവംബര്‍ ആറു മുതല്‍ കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കല്‍പ്പറ്റ എം സി.എഫ് പബ്ലിക് സ്‌കൂള്‍ ക്യാമ്പസില്‍ നവംബര്‍ 6,7,8 തീയതികളില്‍ സ്‌പോട്ട്‌ലൈറ്റ് മെഗാ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു.മന്ത്രി ഒ.ആര്‍ കേളു വ്യാഴാഴ്ച രാവിലെ 11 മണിക്ക് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം സി എഫ് പ്രസിഡണ്ട് ഡോ. ജമാലുദ്ധീന്‍ ഫാറൂഖി അധ്യക്ഷത വഹിക്കും. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വയനാട് ജില്ലയില്‍ നടാപ്പാക്കുന്ന ബി എല്‍ എസ് പ്രോഗ്രാമിന്റെ ലോഗോ എക്‌സിക്യൂട്ടീവ് ട്രസ്റ്റി ഡോ. യു ബഷീര്‍ മന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്യും.ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ വിഷയങ്ങളെ അധികരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്.
മാതൃഭൂമി പത്രവും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും കല്‍പ്പറ്റ എം സി എഫും സംയുക്തമായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ മൂന്നു ദിവസങ്ങളിലായി നടത്തുന്നത്.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി പി ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. എം സി എഫ് ജന : സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍,മാതൃഭൂമി ബ്യൂറോ ചീഫ് നീനു മോഹന്‍, സി സി എസ് കെ വയനാട് പ്രസിഡണ്ട് വി ജി ജി സുരേന്ദ്രനാഥ്.എക്‌സി സുരേന്ദ്രനാഥ്,എക്‌സിബിഷന്‍ വിംഗ് ചെയര്‍മാന്‍ ഡോ. യൂനുസ് സലിം, പി ടി എ പ്രസിഡന്റ് കെ പി ശംസുദ്ധീന്‍, എക്‌സിബിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നജീബ് കാരാടന്‍ പ്രസംഗിക്കും.
ഉച്ചക്ക് 2 മണിക്ക് പുതു തലമുറ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജിഷ് ജനാര്‍ദ്ദനന്‍ ക്ലാസ്സെടുക്കും. പാരന്റിങ് സെഷന്‍ പ്രമുഖ ട്രൈനര്‍ രംഗീഷ് കടവത്ത് ക്ലാസ്സ് നയിക്കും.
വെള്ളിയാഴ്ച 10 മണിക്ക് പരിസ്ഥിതി സെഷനില്‍ മാത്യഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ഡോ. കെ സി. കൃഷ്ണകുമാര്‍ ക്ലാസ്സെടുക്കും.
ഉച്ചക്ക് 2 മണിക്ക് മൃദുല്‍ എം മഹേഷ് നയിക്കുന്ന ജില്ലാ തല ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടക്കും..
ശനിയാഴ്ച രാവിലെ 10 മണിക്ക് സി കെ ജയരാജന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് നേതൃത്വം നല്‍കും.11 മണിക്ക് വയനാടിന്റെ ജീവ ശാസ്ത്ര മേഖല എന്ന വിഷയത്തില്‍ മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കമല്‍ ക്ലാസ്സ് നയിക്കും ഉമേഷ് പാവുംകണ്ടി, അപര്‍ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഉച്ചക്ക് 2 മണിക്ക് സ്തനാര്‍ബുദവും സ്ത്രീകളുടെ ആരോഗ്യ പരിപാലനവും എന്ന വിഷയത്തില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഡോ. സി എ സമ്മി ക്ലാസ്സെടുക്കും.3 മണിക്ക് ജില്ലാതല ഡിബേറ്റ് മത്സരം നടക്കും.
5 മണിക്ക് ചേരുന്ന സമാപന സമ്മേളനം അഡ്വ. ടി സിദ്ധീഖ് എം ല്‍ എ.ഉത്ഘാടനം ചെയ്യും. സില്‍വര്‍ ജൂബിലി മുഖ്യ രക്ഷാധികാരി ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിക്കും. മാതൃഭൂമി ഓപ്പറേഷന്‍സ് ഡയറക്ടര്‍ നിര്‍വഹിക്കും. മാതൃഭൂമി ജനറല്‍ മാനേജര്‍ കെ ആര്‍ പ്രമോദ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡി ജി എം സൂപ്പി കലങ്കോടന്‍, സി സി എ കെ വയനാട് ജില്ലാ സെക്രട്ടറി ഷിംജിത് വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിഡ ആന്റണി, കല്‍പ്പറ്റ എം സി എഫ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി പി നസ്‌റത്ത്, മേപ്പാടി എം സി എഫ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ പി സോമലത, മദര്‍ പി ടി എ പ്രസിഡന്റ് പി ഒ ചാന്ദ്‌നി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും. ദേവിക ശ്രേയാംസ് കുമാര്‍ സമ്മാനദാനം
വൈകുന്നേരം 6 മണിക്ക് പ്രമുഖ ഗസല്‍ ഗായകന്‍ റാസ നയിക്കുന്ന ഗസല്‍ സന്ധ്യ അരങ്ങേറും.
എം സി എഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പെയിന്റിംഗ്, ചിത്രരചന, തുടങ്ങിയവയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും നഴ്‌സിംഗ് കോളേജിന്റെയും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകളും മറ്റു പരിശീലന പരിപാടികളും എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും. ബി എല്‍ എസ് ട്രൈനിംഗ് പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്.
പ്രദര്‍ശന നഗരിയില്‍ മാതൃഭൂമി ബുക്ക്സ്റ്റാള്‍ മൂന്നു ദിവസവും പ്രവര്‍ത്തിക്കും. എം സി എഫ് എ ഐ ലാബ്, വയനാട് ബാംബൂ വില്ലേജ്, പ്രമുഖ പുരാവസ്തു ഗവേഷകനായ സലിം പടവെണ്ണയുടെ പുരാവസ്തു ശേഖരം, ഹണി മ്യൂസിയം. ഇതര സ്റ്റാളുകള്‍ എന്നിവ പ്രദര്‍ശന മേളയുടെ മാറ്റ് വര്‍ദ്ധിപ്പിക്കും. ജില്ലയിലെ മറ്റ് സ്‌കൂള്‍ സ്‌കൂള്‍ വിദ്യാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ ആദ്യാവസാനം സൗകര്യം ചെയ്യുന്നുണ്ട്.
ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും. രണ്ടാം സ്ഥാനക്കാര്‍ക്ക് അയ്യായിരം രൂപയും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് മൂവായിരം രൂപയും ക്യാഷ് അവാര്‍ഡ് നല്‍കുന്നുണ്ട്. ഡിബേറ്റില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് അയ്യായിരം രൂപയും, രണ്ടാം സ്ഥാനത്തിന് മൂവായിരം രൂപയും നല്‍കും.
അറിവും വിനോദവും സമന്വയിപ്പിച്ച മെഗാ എക്‌സിബിഷന്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതു അനുഭവമാകുമെന്നാണ് പ്രതീക്ഷ.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
1. ഡോ.ജമാലുദ്ദീന്‍ ഫാറൂഖി (പ്രസിഡന്റ്, എം.സി.എഫ്)
2. ഡോ.മുസ്തഫ ഫാറൂഖി (ജന: സെക്രട്ടറി,എം.സി.എഫ്)
3. ഡോ.ഷാനവാസ് പള്ളിയാല്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഡോ.മുപ്പന്‍സ് മെഡിക്കല്‍ കോളേജ്, മേപ്പാടി)
4. ശ്രീ. നജീബ് കാരാടന്‍ (കണ്‍വീനര്‍, സ്വാഗത സംഘം)
5. ശ്രീ. എം.മുഹമ്മദ് മാസ്റ്റര്‍ (ചെയര്‍മാന്‍, പ്രോഗ്രാം കമ്മിറ്റി)





Leave a Reply