May 3, 2026

പിഎം- ആര്‍കെവിവൈ- പിഡിഎംസി വയനാട് ജില്ലാതല ശില്‍പ്പശാല നാളെ

0
site-psd-45
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:ജില്ലയിലെ കര്‍ഷകര്‍ക്ക് ജലക്ഷാമമില്ലാത്ത കൃഷിയിടങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഒരു മികച്ച അവസരമായി ‘പ്രധാനമന്ത്രി ദേശീയ കൃഷി വികാസ് യോജന പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്’ പദ്ധതിയുടെ ജില്ലാതല ശില്‍പ്പശാലയും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. നാളെ പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, നിര്‍വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍, അധ്യക്ഷത വഹിക്കും. കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സര്‍വ്വീസ് ക്യാമ്പുകളുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും.

RAD NMSA സബ്സിഡി വിതരണോദ്ഘാടനം ലക്ഷ്മി ആലക്കാമുറ്റം (പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) നിര്‍വ്വഹിക്കും. കാര്‍ഷിക വകുപ്പിന്റെ ഉദ്യോഗസ്ഥര്‍, PDMC ഡീലര്‍മാര്‍, ജില്ലാ കാര്‍ഷിക വികസന സമിതി പ്രതിനിധികള്‍, കര്‍ഷകര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ആധുനിക മൈക്രോ ഇറിഗേഷന്‍ സാങ്കേതികതകളുടെ പ്രദര്‍ശനവും, കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിക്കും. വയനാട്ടില്‍ സൂക്ഷ്മജലസേചനം ചെയ്യാന്‍ താല്പര്യമുള്ള എല്ലാ കര്‍ഷകരും ഉദ്ഘാടനത്തിന് എത്തിച്ചേരണമെന്ന് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അന്നേദിവസം പരിപാടിയില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി സൂക്ഷ്മജലസേചനത്തിനുള്ള രജിസ്ട്രേഷന്‍ ക്യാമ്പും സംഘടിപ്പിക്കുന്നതാണ്. ഫോണ്‍: 9383471924, 9383471925

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *