മലയാള ഭാഷ വാരാചരണം സംഘടിപ്പിച്ചു
മക്കിമല ആദിവാസി വന സംരക്ഷണ സമിതിയുടെയും തളിര്‍ വായനശാലയുടെയും ആഭിമുഖ്യത്തില്‍ മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി കവിയരങ്ങും, ക്വിസ് മത്സരവും സംഘടിപ്പിച്ചു. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് ബാബു കെ അധ്യക്ഷനായി. തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ ജോസ് പാറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കവിയരങ്ങില്‍ പ്രശ്സത കവിയും ഗാന രചയിതാവുമായ ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ പങ്കെടുത്തു.ചടങ്ങില്‍ സ്‌കൂള്‍ ശാസ്ത്ര – കായിക മേളകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഉപഹാരവും ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കി.





Leave a Reply