സഹകരണ പെന്‍ഷന്‍കാര്‍ ധര്‍ണ്ണാസമരം നടത്തി
കല്‍പ്പറ്റ: സഹകരണ പെന്‍ഷന്‍കാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ സഹകരണ ജോയിന്റ് രജിസ്ട്രാരുടെ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കെ കേളപ്പന്‍ അദ്ധ്യക്ഷനായി.കെ സന്തോഷ്‌കുമാര്‍, പി കെ ബാബുരാജ്, പി സി പൗലോസ് , എ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
സി കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും പി ജി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. ടി കെ വിശ്വനാഥന്‍, കെ സച്ചിദാനന്ദന്‍ , കെ ജി മോഹന്‍ദാസ് ,എം എന്‍ വാസു എന്നിവര്‍ നേതൃത്വം നല്‍കി.സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഡി എ പുനഃസ്ഥാപിക്കു, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്.





Leave a Reply