ദേശീയ സെമിനാർ സംഘടിപ്പിക്കും
കൽപ്പറ്റ: നാക് ‘എ’ ഗ്രേഡ് കലാലയമായി ഉയർത്തപ്പെട്ട കൽപ്പറ്റ എൻ.എം.എസ്. എം. ഗവൺമെന്റ് കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ചരിത്ര വിഭാഗം, കേരള ഹിസ്റ്ററി കോൺഗ്രസ്, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഫ്ളാഗ്ഷിപ്പ് ലക്‌ചർ സീരീസിന്റെ ഭാഗമായി 17.11.2025 ന് രാവിലെ 10 മണിക്ക് ഏകദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചരിത്രവിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ജോഷി മാത്യു,
‘ഒരു ഭൂപ്രകൃതിയുടെ രൂപാന്തരം: കൊളോണിയൽ നീലഗിരി-വയനാട്ടിലെ യൂറോപ്യൻ തോട്ടങ്ങൾ 1845-1947’ എന്ന വിഷയത്തിലും കോഴിക്കോട് ഫറൂഖ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ മാർഗ്ഗനിർദ്ദേശിയുമായ ഡോ.ഷുമൈസ്.യു ‘പ്രകൃതിയെ നാഗരികമാക്കൽ കൊളോണിയൽ വയനാട്ടിലെ പരിസ്ഥിതിയും തദ്ദേശീയ ചെറുത്തുനിൽപ്പും’ എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ.സുബിൻ പി.ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്യും





Leave a Reply