പരീക്ഷയ്‌ക്ക് പോകുമ്പോൾ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്
നീർവാരം: പനമരം–നീർവാരം അമ്മാനി കവലക്ക് സമീപം ഇന്ന് രാവിലെ യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ചു. നീർവാരം നെടുംകുന്നിൽ സ്വദേശിയായ **സത്യജ്യോതി (22)**ക്കാണ് പരിക്ക് പറ്റിയത്.
രാവിലെ ആറ് മണിയോടെ പരീക്ഷയ്‌ക്ക് മൈസൂരിലേക്ക് പോകാനായി പിതാവ് മോഹനനോടൊപ്പം ബസ് ഏൽക്കാൻ നടന്ന് പോകുമ്പോഴായിരുന്നു സംഭവം. പുഞ്ചവയൽ ഭാഗത്തേക്ക് പോകുന്ന വഴിയിലൂടെയാണ് ഇരുവരും നടക്കുന്നത്.
പിതാവ് മോഹനന്റെ വിവരണപ്രകാരം, പെട്ടെന്നുണ്ടായ വലിയ ശബ്ദത്തോടെയാണ് കാട്ടാന മുന്നിലേക്ക് പാഞ്ഞുവന്നത്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരും നിലത്ത് വീണുവെന്നും, അപ്പോൾ കാട്ടാന പാഞ്ഞെത്തി സത്യജ്യോതിയെ തട്ടിയിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് സമയത്തിനുശേഷം കാട്ടാന വനത്തിനകത്തേക്ക് ഓടി മാറി.
നാട്ടുകാർ സഹായത്തോടെ ഇരുവരെയും മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു. സത്യജ്യോതിയുടെ നട്ടെല്ലിലാണ് പരിക്ക് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ പ്രാഥമിക പരിശോധനയിൽ അറിയിച്ചു.





Leave a Reply