July 22, 2026

സേവന രംഗത്ത് ബദ്റുൽ ഹുദയുടെ മുന്നേറ്റം ശ്ലാഗനീയം: മന്ത്രി കെ രാജൻ

0
IMG_20251202_210524
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : സാമൂഹിക സേവന രംഗത്ത് ബദ്റുൽഹുദയും അതിൻ്റെ സാരഥി ഉസ്മാൻ മൗലവിയും നടത്തി കൊണ്ടിരിക്കുന്ന മുന്നേറ്റം ഏറെ ശ്ലാഗനീയമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.

പാവപ്പെട്ടവർക്ക് വിദ്യാഭ്യാസ സഹായം, അനാഥ കുട്ടികൾക്ക് ഹോം കെയർ സഹായം തുടങ്ങി ഒട്ടേറെ മേഖലകളിൽ വയനാട് ജില്ലയിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാപനമാണ് ബദ്റുൽഹുദാ അക്കാദമി എന്ന് നേരത്തെ തന്നെ മനസിലാക്കിയതാണ്. നേരിൽ കാണാൻ അവസരമുണ്ടായതിൽ സന്തോഷിക്കുന്നു. പനമരം ബദ്റുൽഹുദയിൽ സന്ദർശനത്തിയ മന്ത്രിക്ക് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.

ബദ്റുൽ ഹുദയുടെ സാരഥി ഉസ്മാൻ മൗലവിയുടെ സേവനപ്രവർത്തനങ്ങൾക്ക് ഇന്ത്യാ ഗവൺമെൻ്റ് ഏജൻസിയിൽ നിന്ന് കിട്ടിയ അംഗീകാരമാണ് ഭാരത് സേവക് പുരസ്കാരം, അതിനുള്ള കേരള സർക്കാറിൻ്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ കൂടി ഈ സമയം ഞാൻ ഉപയോഗപ്പെടുത്തുന്നു എന്നും മന്ത്രി പറഞ്ഞു.

സി.പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, ടി അലി പനമരം തുടങ്ങിയവരും സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *