May 15, 2026

അവഗണനയ്ക്ക് അന്ത്യം കുറിയ്ക്കാന്‍ യു.ഡി എഫിനെ വിജയിപ്പിക്കണം

0
IMG_20251203_171047
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:-ജനങ്ങളുടെ ദുരിത ജീവിതത്തിന് അന്ത്യം കുറിയ്ക്കാന്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് എ ഐ സി സി മെമ്പറും മുൻ എം എൽ എയുമായിരുന്ന എൻ ഡി അപ്പച്ചന്‍ പറഞ്ഞു. നികുതി വര്‍ദ്ധനവിലൂടെ ജനങ്ങളില്‍ അമിതഭാരം കയറ്റി വെച്ച സര്‍ക്കാര്‍ വീണ്ടും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി അധികാരത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടുകയാണ്. പിന്നോക്ക, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വീടുകള്‍ ഇന്നും പട്ടിണിയില്‍ കഴിയുമ്പോള്‍ അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന പരിഹാസ പരിപാടിയുമായി ഇടതുപക്ഷം മുന്നോട്ടു നീങ്ങുകയാണ്. ആദിവാസി ഉന്നതികളില്‍ വീടില്ലാത്തതും, വീടുകള്‍ ചോര്‍ന്നൊലിക്കുന്നതും, വെളിച്ചമില്ലാത്ത വീടുകളും നിരവധിയാണ്. അടിസ്ഥാനപരമായി അവര്‍ക്ക് കിട്ടേണ്ട വെള്ളവും, വെളിച്ചവും, വീടും നല്‍കുന്നതില്‍ പരാജയപ്പെട്ട ഇടതുപക്ഷത്തെ പരാജയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ മാത്രമാണ് വെങ്ങപ്പള്ളിയില്‍ ഉള്ളത്. കേരളത്തിലെ അതിദാരിദ്യ പഞ്ചായത്താക്കി വെങ്ങപ്പള്ളിയെ മാറ്റുകയാണ് സി പി എം ചെയ്തത്.ഇതിന് മാറ്റം വരുത്തി വെങ്ങപ്പള്ളി പഞ്ചായത്തിനെ വികസന പാതയില്‍ എത്തിക്കാന്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ ഉസ്മാന്‍ പഞ്ചാര അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ചന്ദ്രികാ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി അഞ്ജലി, പഞ്ചായത്ത് വാര്‍ഡുകളില്‍ നിന്ന് മത്സരിക്കുന്ന മിഥില എന്‍ കെ ,ഷീജ ഭരത് കുമാര്‍, വിനീഷ് കെ എം, വിനിജ പി പൊഴുതന പഞ്ചായത്ത് യു ഡി എഫ്‌ചെയര്‍മാന്‍ ശ്രീ കെ വി ഉസ്മാന്‍ ,പോള്‍സണ്‍ കൂവയ്ക്കല്‍, എബിന്‍ മുട്ടപ്പള്ളി, ശ്രീ രാജന്‍ എം വി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *