June 13, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0
eiCMECJ70220
By ന്യൂസ് വയനാട് ബ്യൂറോ

പ്രൊഫഷണൽ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

 

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ ഭാര്യ/ മക്കൾ എന്നിവർക്കുള്ള പ്രൊഫഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മറ്റ് സ്‍കോളർഷിപ്പുകൾ ലഭിക്കാത്തവർക്കാണ് അവസരം. അപേക്ഷകർ ഡിസംബർ 20നകം സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേനെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04936-202668

 

സായുധ സേന പതാക ദിനാഘോഷം ഡിസംബര്‍ ആറിന്

 

സായുധ സേന പതാക ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ ആറിന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202668

 

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

 

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ് നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *