April 25, 2026

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടില്‍ 6,47,378 പേര്‍ക്ക് സമ്മതിദാനാവകാശം

0
IMG_20251209_085800
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 11ന് നടത്തുന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 6,47,378 പേര്‍ക്ക് സമ്മതിദാനാവകാശം.

3,13,049 പുരുഷന്‍മാരും 3,34,321 സ്ത്രീകളും എട്ട് ട്രാന്‍സ്ജന്‍ഡര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടികയില്‍.

20 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. ജില്ലയില്‍ മൂന്ന് നഗരസഭകളിലും 23 പഞ്ചായത്തുകളിലുമായി 828 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. നഗരസഭകളില്‍ 104 ഉം പഞ്ചായത്തുകളില്‍ 724 ഉം ബൂത്തുകളുണ്ട്. 23 പഞ്ചായത്തുകളിലെ 450 വാര്‍ഡുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഉം ജില്ലാ പഞ്ചായത്തിന്റെ 17 ഉം മൂന്ന് നഗരസഭകളിലെ 103 ഉം ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *