April 25, 2026

കേരള മുസ്‌ലിം ജമാഅത്ത്   കാർഷികസംഗമംനടത്തി

0
IMG_20251209_091004
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വീടുകളിലും കൃഷിസ്ഥലങ്ങളിലും വിഷരഹിത പച്ചക്കറിയും കൃഷി സംസ്കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കാർഷിക സംഗമം നടത്തി.കർഷക തൊഴിലാളി കൂട്ടായ്മയായ യുണൈറ്റഡ് ഫാർമേഴ്സ് ഫോറം വയനാട് ജില്ലാ കമ്മിറ്റി രൂപീകരണവും നടന്നു.കൈനാട്ടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ ഒ അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷതവഹിച്ചു.സംസ്ഥാന ചെയർമാൻ സി എ ഹൈദ്രോസ് ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ അബൂബക്കർ മാസ്റ്റർ പടിക്കൽ പദ്ധതി അവതരണം നടത്തി .കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി എസ് ഷറഫുദ്ദീൻ ജില്ലാ സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ എസ് മുഹമ്മദ് സഖാഫി,കെ കെ മുഹമ്മദ് അലി ഫൈസി , ഇ പി അബ്ദുല്ല സഖാഫി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ലതിഫ് സി ടി, യു എഫ് എഫ് സംസ്ഥാന സമിതി അംഗങ്ങളായ സി.എച്ച് നാസർ മാസ്റ്റർ,റസാഖ് സി ടി തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ അഞ്ച് സോണുകളിൽ നിന്ന് കർഷകർ സംബന്ധിച്ചു.

യു എഫ് എഫ് ജില്ലാ സമിതി ഭാരവാഹികളായി പൂക്കോയ തങ്ങൾ വെള്ളിമാട് (ചെയർമാൻ)മഹമൂദ് ഹാജി നായ്കട്ടി (കൺവീനർ )റസാഖ് സി ടി കാക്കവയൽ (കോഡിനേറ്റർ )എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *