ജില്ലാ പഞ്ചായത്ത്- പനമരം തിരിച്ച് പിടിക്കാൻ യുഡിഎഫ്
Oplus_131072
പനമരം:ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷനിൽ യു ഡി എഫിലെ ബീന സജിയും എൽ ഡി എഫിലെ അനിറ്റ ഫെലിക്സും തമ്മിലാണ് പ്രധാനമൽസരം. പനമരം പഞ്ചായത്തിലെ 16 വാർഡും പുൽപള്ളി പഞ്ചായത്തിലെ നാല് വാർഡും കണിയാമ്പറ്റ പഞ്ചായത്തിലെ ഒരു വാർഡും ചേർന്നതാണ് പനമരം ഡിവിഷൻ. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ ബിന്ദു പ്രകാശ് യു.ഡി.എഫിലെ മുഫീദ തസ്നിയെ 823 വോട്ടിനാണ് പരാജയപെടുത്തിയത്. യു.ഡി.എഫിന് മേൽക്കൈ ഉണ്ടായിരുന്ന ഡിവിഷനാണ് പനമരം. ബിന്ദു പ്രകാശ് പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ആയതിനാൽ പുൽപള്ളി പഞ്ചായത്തിലെ നാല് വാർഡുകളിലെ ഭൂരിപക്ഷമാണ് അവർ വിജയിക്കാനിടയാക്കിയത്. ബിന്ദു പ്രകാശനിലൂടെ എൽ.ഡി.എഫ് യു.ഡി.എഫിൽ നിന്നു ഡിവിഷൻ പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ബീന സജി മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറാണ്. കുടുംബ ശ്രീയിലൂടെ പൊതുരംഗത്ത് സജീവമാണ്. പള്ളിക്കുന്ന് സ്വദേശിയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയായ അനിറ്റ ഫെലിക്സ് പനമരം ഗ്രാമ പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയുമാണ്. വർഷങ്ങളോളം ആദിവാസി പ്രമോട്ടറായിരുന്നു. ഏച്ചോം ലോക്കൽ കമ്മിറ്റി അംഗമാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായ രമ വിജയൻ മഹിള മോർച്ച മുൻ ജില്ല പ്രസിഡന്റും സംസ്ഥന കൗൺസിൽ അംഗവുമാണ്.





Leave a Reply