June 10, 2026

സെറാ മേരി തോമസ് ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ കേരള ജൂനിയര്‍ ടീമിനെ നയിക്കും.

0
IMG_20251214_194619
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കല്‍പ്പറ്റ: കല്‍പ്പറ്റ സ്വദേശിനിയും എറണാകുളം എസ്ആര്‍വി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പനമ്പിള്ളി നഗര്‍ അണ്ടര്‍ ഫോര്‍ട്ടീന്‍ വുമണ്‍സ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലനാര്‍ത്ഥിയുമായ സെറാ മേരി തോമസ് ഡിസംബര്‍ 17 തീയതി മുതല്‍ ജാര്‍ഖണ്ഡില്‍ വച്ച് നടക്കുന്ന ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ഗെയിംസിനുള്ള കേരള ജൂനിയര്‍ ടീമിനെ നയിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേനപെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് വേണ്ടി സ്ഥാപിച്ച പനമ്പള്ളി നഗര്‍ അണ്ടര്‍ 14 വുമണ്‍സ് ഫുട്‌ബോള്‍ അക്കാദമിയില്‍ ആദ്യ ബാച്ചില്‍ 2021 നവംബര്‍ മുതല്‍ പരിശീലനം നടത്തിവരുന്ന കായിക താരം ആണ് സെറാ മേരി തോമസ്. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. സെറെയെ ഒരു സെലക്ഷന്‍ ട്രെയല്‍സില്‍ വച്ച് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സീനിയര്‍ കോച്ച് ആയിരുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി കുമാരി നജ്മുന്നീസ കണ്ടെത്തുകയായിരുന്നു.ആ സമയത്ത് മത്സരങ്ങളിലോ പരിശീലനങ്ങളിലോ ഒന്നും പങ്കെടുക്കുകയോ ഇല്ലാതിരുന്ന സെറയില്‍ ഒരു ഫുട്‌ബോള്‍ പ്ലെയര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് അന്നത്തെ സെലക്ടര്‍ ആയിരുന്ന നജ്മുന്നീസയ്ക്ക് മനസ്സിലാവുകയും തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അക്കാദമിയില്‍ നജ്മുന്നീസയുടെ കീഴില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തിലധികം പരിശീലനം നല്‍കുകയും ചെയ്യുകയായിരുന്നു.കോച്ച് നെജുമുന്നീസയുടെ കീഴില്‍ ഈ കാലയളവില്‍ നടത്തിയ തീവ്ര പരിശീലനം ആണ് സെറ എന്ന കേരളം അറിയപ്പെടുന്ന ഫുട്‌ബോള്‍ താരത്തെ സൃഷ്ടിച്ചത്.

 

ഈ കാലയളവില്‍ കേരളത്തിനകത്തും പുറത്തുമായി വിവിധ കാറ്റഗറിയില്‍ ഒട്ടനവധി ദേശീയ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുന്നതിനുള്ള അവസരം കിട്ടിയിട്ടുണ്ട്.2022ലെ ഡല്‍ഹിയില്‍ വെച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സംഘടിപ്പിച്ചുവരുന്ന സുബ്രതോ മുഖര്‍ജി കപ്പ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നുള്ള ബെസ്റ്റ് എമേര്‍ജിംഗ് പ്ലെയറായി തെരഞ്ഞെടുക്കപ്പടുകയും 25000 രൂപയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹയുമായി .2024 ല്‍ കൊച്ചിയില്‍ നടന്ന റിലയന്‍സ് കപ്പ് അണ്ടര്‍ 15 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതിനുള്ള ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡും ഏറ്റവും നല്ല പ്ലെയറിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡും കിട്ടിയിട്ടുണ്ട് . ഈ വര്‍ഷം എറണാകുളത്ത് വച്ച് നടന്ന എംഎല്‍എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും ടോപ്‌സ്‌കോറര്‍ ആയിരുന്നു.കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് വച്ച് നടന്നകേരള സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഫുട്‌ബോള്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ടീമിന്റെ ഭാഗമായിരുന്നു. ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ എറണാകുളം ജില്ല ടീമിന്റെ ക്യാപ്റ്റനും സെറമേരിതോമസ് ആയിരുന്നു.സ്‌കൂള്‍ ഒളിമ്പിക്‌സിലെ സെമി ഫൈനലില്‍ കണ്ണൂര്‍ നെതിരെ നേടിയ ഫ്രീക്ക് ഗോള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ സജീവമായി ചര്‍ച്ചയ്ക്ക് വിധേയമായതാണ് കഴിഞ്ഞവര്‍ഷം കോഴിക്കോട് വച്ച് നടന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച എറണാകുളം ജില്ല ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു.അതേ വര്‍ഷം തന്നെ പാലക്കാട് വച്ച് നടന്ന സുബ്രതോ മുഖര്‍ജി കപ്പ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും വിജയിച്ച എറണാകുളം ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു. വിവിധ വിഭാഗങ്ങളിലായി ഡല്‍ഹി, കാശ്മീര്‍, മധ്യപ്രദേശ് ,ഒറീസ, ആന്ധ്ര, ഗോവ ,ഗുജറാത്ത് തുടങ്ങി ഒട്ടനവധി നാഷണല്‍ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.ഈ വര്‍ഷം പാലക്കാട് വച്ച് നടന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ദേശീയ ഫുട്‌ബോള്‍ മത്സരത്തില്‍ കേരള സീനിയര്‍ ടീമില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയും ആണ് 16 കാരിയായ സെറമേരി തോമസ്.കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള ക്യാമ്പില്‍ ട്രയല്‍സില്‍ കിട്ടുകയും കഴിഞ്ഞവര്‍ഷം ട്രയല്‍സില്‍ പരിക്കേറ്റതുമൂലം ക്യാമ്പില്‍ കിട്ടിയില്ലെങ്കിലും ഈ വര്‍ഷവും സെലക്ഷന്‍ ട്രയല്‍സില്‍ അവസരം കിട്ടി സെലക്ട് ചെയ്യപ്പെടുകയും ഇന്ത്യന്‍ ജൂനിയര്‍ ക്യാമ്പില്‍ രണ്ടു മാസക്കാലം ബാംഗ്ലൂരില്‍ വിദഗ്ധ പരിശീലനം കിട്ടുകയും ചെയ്തു.വയനാട്ടില്‍ നിന്നും ആദ്യമായിട്ടാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ അവസരം കിട്ടുന്നത്. ഈ വര്‍ഷം രണ്ട് പേര്‍ക്ക് അവസരം കിട്ടുകയുണ്ടായി.അണ്ടര്‍ 19 വിഭാഗത്തില്‍ പനമരംകാരി ലക്ഷ്മി പ്രിയയ്ക്കും അണ്ടര്‍ സെവന്റീന്‍ വിഭാഗത്തില്‍ സെറാമേരി തോമസിനും.കേരള വനിതാ ഫുട്‌ബോള്‍ വളരെ പ്രതീക്ഷയോടെ കൂടി നോക്കിക്കാണുന്ന ഭാവി താരമാണ് സെറ.കല്‍പ്പറ്റ സ്വദേശിയും ബില്‍ഡിംഗ് കോണ്‍ട്രാക്ടറുംമാനന്തവാടി രൂപതയുടെ പിആര്‍ഒ സമിതി അംഗവുമായ സാലു അബ്രാഹം മേച്ചേരിയുടേയുംകല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് ഇന്‍ചാര്‍ജ് ആയ മിനിയുടെയും 5 മക്കളില്‍ നാലാമത്തെ കുട്ടിയാണ് സെറ മേരി തോമസ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *