ത്രിതല പഞ്ചായത്ത്: വിജയികളുടെ സംഗമം വ്യാഴാഴ്ച
മാനന്തവാടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലീം ലീഗ് പ്രതിനിധികളുടെ സംഗമം ഡിസംബർ 20ന് രാവിലെ 10 മണിക്ക് കെല്ലൂർ നാലാം മൈൽ സി.എ. എച്ച് ഓഡിറ്റോറിയത്തിൽ നടത്തുവാൻ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി യോഗം തീരുമാനിച്ചു.
ഗ്രാമ വാർഡുകളിൽ 41 പേരും, ബ്ലോക്കിൽ അഞ്ചും ജില്ലാ പഞ്ചായത്തിൽ രണ്ടു പേരുമാണ് വിജയം വരിച്ച മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികൾ. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡി. അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംഗമത്തിന് രൂപം നൽകി. ജനറൽ സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. ജില്ലാമു സ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി
ജനറൽ സെക്രട്ടറി ടി. മുഹമ്മദ്,ട്രഷറർ പി.കെ.അബൂബക്കർ സംബന്ധിക്കും.
വിഭാഗീയതയും വികസന മുരടിപ്പും സമ്മാനിച്ച സർക്കാറിനെതിരെയുള്ള വോട്ടർമാരുടെ വിധി എഴുത്താണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യോഗം വിലയിരുത്തി. ഇതിൽ നിന്ന് പാഠം ഉൾകൊള്ളാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിൽ മത്സരിച്ച 55 സ്ഥാനാർത്ഥികളിൽ 48 പേരും വിജയിച്ചിട്ടുണ്ട്. തിളക്കമാർന്ന വിജയം സമ്മാനിക്കാൻ ഭഗീരത പ്രയത്നം നടത്തിയ പഞ്ചായത്ത്, വാർഡ് – ശാഖാതലം ലീഗ് പ്രവർത്തകരെയും നേതാക്കളെയും മുന്നണി പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു. കടവത്ത് മുഹമ്മദ്, പി.ഇബ്രാഹിം ഹാജി, പി.കെ.അബ്ദുൽ അസീസ്, വി.അബ്ദുല്ല ഹാജി പ്രസംഗിച്ചു.





Leave a Reply