വിവാഹത്തിന് പ്രീമാരിറ്റൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സുന്നി മഹല്ല് ഫെഡറേഷൻ
മാനന്തവാടി: വിവാഹത്തിന് പ്രീ മാരിറ്റൽ കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ മാനന്തവാടി മേഖല സുന്നി മഹല്ല് ഫെഡറേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുഴുവൻ പഞ്ചായത്തുകളിലും പ്രീ മാരിറ്റൽ കോഴ്സ് ഉടൻ സംഘടിപ്പിക്കും. യോഗത്തിൽ യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ എം. ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസർ സിദ്ദീഖ് റഹ്മാനി, സി. കുഞ്ഞബ്ദുള്ള ഹാജി, മുജീബ് തലപ്പുഴ, ഖാലിദ് എടവക, അമ്മാൻക എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അലി ബ്രാൻ സ്വാഗതവും ഹാരിസ് കാർട്ടിക്കുളം നന്ദിയും പറഞ്ഞു.





Leave a Reply