കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
കാട്ടിക്കുളം: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. പുളിമൂട്കുന്ന് മിച്ചഭൂമിയിലെ രാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ കാട്ടിക്കുളം പുളിമൂട്കുന്നിലായിരുന്നു സംഭവം.
വനംവകുപ്പും നാട്ടുകാരും ചേർന്ന് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയായിരുന്നു രാജുവിന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്തായി പണിയെടുക്കുകയായിരുന്ന രാജുവിനെ കാട്ടാന തട്ടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത രാജുവിനെ വനം വകുപ്പിന്റെ വാഹനത്തിൽ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നു.
എന്നാൽ നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്.





Leave a Reply