June 30, 2026

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം മുങ്ങിയയാൾ പിടിയിൽ 

0
IMG_20251215_184434
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ. തരുവണ, പൊരുന്നന്നൂർ, ചങ്കരപ്പാൻ വീട്ടിൽ അബ്ദുൾ മജീദി(56)നെ യാണ് മാനന്തവാടി പോലീസ് പിടികൂടിയത്. നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.14.12.2025 ഞായറാഴ്ച തമിഴ് നാട്ടിലെ കൃഷ്ണഗിരിയിൽ വച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോൺ ഉപയോഗിക്കാതെ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ പി.റഫീഖ്, സബ് ഇൻസ്‌പെക്ടർ കെ. സിൻഷ, അസി. സബ് ഇൻസ്‌പെക്ടർ റോയ്സൺ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ്‌ നിസാർ, പ്രജീഷ്, അരുൺകുമാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *