May 15, 2026

മേച്ചിരി വയലയിൽ കടുവയെ സ്പോട്ട് ചെയ്തു; കണ്ടത്തിയത് ഡബ്ല്യു 112 ആണെന്ന് വനം വകുപ്പ്

0
IMG_20251216_142940
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: പനമരം മേച്ചരി വയലിൽ കടുവയെ സ്പോട്ട് ചെയ്തു . കന്നിയാമ്പറ്റ ,പനമരം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന കടുവ വയനാട് വന്യജീവി സങ്കേതത്തിലെ

ഡബ്ല്യു 112 ആണെന്ന് വനം വകുപ്പ്.

ഡ്രോണില്‍ പതിഞ്ഞത് ഏകദേശം അഞ്ച് വയസോളം പ്രായമുള്ള ആണ്‍കടുവയാണിത്.

ജനവാസ മേഖലകളില്‍ ആശങ്കയുയർത്തുന്ന കടുവ സഞ്ചാരം തുടരുകയാണ്. ചീക്കല്ലൂര്‍ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. പ്രദേശത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പനമരംമേച്ചേരിചീക്കല്ലൂര്‍ റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. മാറി മാറി സഞ്ചരിക്കുന്നതിനാല്‍ കൃത്യമായി കടുവയെ കണ്ടത്തുവാനും പ്രയാസം നേരിടുന്നുണ്ടുന്നു. വിവിധ ഇടങ്ങളിൽ കടുവയെ കണ്ടതായി പ്രചരിക്കുന്നതും നാട്ടുകാരില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. നിലവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയം 12 മണിക്ക് അവസാനിച്ചിട്ടുണ്ട്. പുതിയ ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ത്ത്വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കും.

കല്‍പ്പറ്റ, ബേഗൂര്‍, വെള്ളമുണ്ട റെയ്ഞ്ച് ഓഫീസുകളില്‍നിന്നുള്ള ജീവനക്കാര്‍ പ്രദേശത്തു ക്യാംപ് ചെയ്യുന്നുണ്ട്. മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളില്‍നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്തുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *