June 10, 2026

തൊഴിലുറപ്പ്; കൽപ്പറ്റയിൽ ഐ.എൻ.ടി.യു.സി പന്തം കൊളുത്തി പ്രകടനം നടത്തി.

0
IMG_20251217_095529
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റി സംഘപരിവാര്‍ നേതാക്കളുടെ പേരില്‍ പദ്ധതി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ഐഎന്‍ടിയുസി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഐഎന്‍ടിയൂസി

കല്‍പ്പറ്റ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.ഐ എന്‍ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി ആലി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യൂ സി കല്‍പ്പറ്റ റീജിയണല്‍ പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ബി സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ,മോഹന്‍ദാസ് കോട്ടക്കൊല്ലി,കെ അജിത,പി കെ മുരളി,ഹര്‍ഷല്‍ കോന്നാടന്‍,ജോണ്‍ മാതാ,നൂറീസ് എം,ടി എ മുഹമ്മദ്,മുഹമ്മദ് ഫെബിന്‍,സി കെ നിഷ,പി ആര്‍ ബിന്ദു,വിഷ്ണു മേപ്പാടി,പി കെ സുബൈര്‍,വയനാട് സക്കറിയാസ് തുടങ്ങിയവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *