ഭീതിയിലാഴ്ത്തിയ കടുവ കാടുകയറി ; നാട്ടുകാർക്ക് ആശ്വാസം .
കല്പറ്റ :പടിക്കംവയൽ ,ചീക്കല്ലൂർമേഖലയെ കഴിഞ്ഞ രണ്ട് ദിവസമായി ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കാട് കയറി. ഏകദേശം അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഡബ്ല്യൂ 112 എന്ന ആൺകടുവയാണ് ഇന്ന് ഉച്ചയോടെ കാട്ടിലെത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത് .
തിങ്കളാഴ്ചരാവിലെ ഒൻപത് മണിയോടെ പടിക്കംവയൽ ഭാഗത്താണ് കടുവയെ ആദ്യമായി കണ്ടത്. ഡ്രോൺ പരിശോധനയിൽ കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. തുടർന്ന് വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കുകയും ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.





Leave a Reply