ട്രാഫിക് ഐലൻ്റിൻ്റെ ഉദ്ഘാടനം ഡിസംമ്പർ 19 ന്
മാനന്തവാടി :നഗര സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി നഗരസഭയുമായി ചേർന്ന് മാനന്തവാടി വൈ എം സി എ നിർമ്മിച്ച ട്രാഫിക് ഐലൻ്റിൻ്റെ ഉദ്ഘാടനം ഡിസംമ്പർ 19 ന് 5 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, വയനാടിന്റെ ടൂറിസം മാപ്പിൽ പേര് ചേർക്കപ്പെട്ട മാനന്തവാടി സമഗ്ര വികസനത്തോടൊപ്പം വളർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായിട്ടുള്ള പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ വന്ന് ചേരുന്ന ഭാഗങ്ങളിൽ ഒന്നായ ഗാന്ധി പാർക്ക് ഒരു വ്യാപാര സിരാ കേന്ദ്രം കൂടിയാണ്
റോഡ് വികസനം വരികയും വാഹന ബാഹുല്യം കൂടുകയും ചെയ്തുതോടുകൂടി ട്രാഫിക് നിയന്ത്രണം ഉദ്യോഗസ്ഥർക്ക് ഒരു അധിക ബാധ്യതയായി മാറി ദിശ ബോർഡുകളുടെ പരിമിതി മൂലം
എപ്പോഴും ട്രാഫിക് ബ്ലോക്കുകളും വന്നുചേർന്നു .ഈ സാഹചര്യത്തിലാണ്.
ട്രാഫിക് യൂണിറ്റിന്റെ നിർദ്ദേശപ്രകാരം ഒരു ട്രാഫിക് ഐലൻഡ് സൗജന്യമായി നിർമ്മിച്ചു നൽകാൻ വൈ എം സി എ തീരുമാനിച്ചത്
പ്രവർത്തികൾ പൂർത്തീകരിച്ച പ ട്രാഫിക് ഐലൻഡ് ഉദ്ഘാടനം വൈ എം സി എ ഏഷ്യ പസഫിക് അലൈൻ കമ്മിറ്റി മെമ്പർ പ്രൊഫ. ഡോ : കെ എം തോമസ് നിർവ്വഹിക്കും, നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണന് പദ്ധതി സമർപ്പിക്കും,
പോലീസ്,ട്രാഫിക് യൂണിറ്റ്, നഗരസഭ അംഗങ്ങൾ, വൈ എം സി എ
കേന്ദ്ര-സംസ്ഥാന ജില്ലാ നേതാക്കൾ. പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും,
വാർത്താ സമ്മേളനത്തിൽ മാനന്തവാടി വൈ എം സി എ പ്രസിഡന്റ് പ്രൊ. ചാക്കോച്ചൻ വട്ടമറ്റം,വൈസ് പ്രസിഡന്റ് : ജോസ് കെ,ജെ സെക്രട്ടറി :എം, കെ പാപ്പച്ചൻ മീഡിയ കൺവീനർ, , എൽദോ,ജിഎന്നിവർ പങ്കെടുത്തു.





Leave a Reply