തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം; മോദിയുടെ ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള ചെല്ലുവിളി: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരുടെ തൊഴില്‍ എന്ന സ്വപ്‌നത്തെ കുഴിച്ചു മൂടുന്ന വിധത്തില്‍ തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം മോദിയുടെ കോര്‍പ്പറേറ്റ് ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള ചെല്ലുവിളിയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിച്ചതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ് മഹാത്മാഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. ടി ജെ ഐസക്ക് അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, രാഷ്ട്രീയകാര്യ സമിതി അംഗം പി കെ ജയലക്ഷ്മി, പി പി ആലി, കെ ഇ വിനയന്‍, വി എ മജീദ്, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, എം ജി ബിജു, സംഷാദ് മരയ്ക്കാര്‍, പി ഡി സജി, ബിനു തോമസ്, ബീന ജോസ്, ശോഭനകുമാരി, വിനോദ്കുമാര്‍, സുരേഷ് ബാബു, അഡ്വ. എന്‍ കെ വര്‍ഗീസ്, ശ്രീകാന്ത് പട്ടയന്‍, പി വി ജോര്‍ജ്, എ എം നിഷാന്ത്, അമല്‍ ജോയി, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, വര്‍ഗീസ് മുരിയന്‍ക്കാവില്‍, ഉമ്മര്‍ക്കുണ്ടാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply