ഋത്വിക് ഘട്ടക് ജന്മശതാബ്ദി നേതി ചലച്ചിത്രമേള നെകല്‍ പ്രദര്‍ശനം 23ന്
കല്‍പ്പറ്റ: വ്യഖ്യാത ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക് ജന്മശതാബ്ദിയോടനുബന്ധിച്ച് കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റി ചലച്ചിത്രോത്സവം നടത്തുന്നു. 21 മുതല്‍ 23 വരെ പിണങ്ങോട് ജംഗ്ഷനിലെ ട്രിഡന്റ് ആര്‍ക്കേഡ് ഹാളിലാണ് ഋത്വിക് ഘട്ടക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. 21ന് വൈകുന്നേരം 5.30 ന് അജാന്ത്രിക്, 22ന് 5.30ന് കോമള്‍ഗാന്ധാര്‍, എട്ടിന് മേഘ ദാക്ക ധാര എന്നീ ചലച്ചിത്രങ്ങള്‍ മലയാളം സബ് ടൈറ്റിലോടു കൂടി പ്രദര്‍ശിപ്പിക്കും.
പത്മശ്രീ പുരസ്‌കാര ജേതാവായ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച നെകല്‍ ഡോക്യുമെന്ററി പ്രദര്‍ശനം 23 ന് വൈകുന്നേരം 4.30 ന് കല്‍പ്പറ്റ ട്രിഡന്റ് ആര്‍ക്കേഡില്‍ നടക്കും. നേതി ഫിലിം സൊസൈറ്റിയും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ദേശീയ പുരസ്‌കാര നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ച നെകല്‍ സംവിധായകന്‍ എം.കെ. രാമദാസിനെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.





Leave a Reply