തെരഞ്ഞെടുപ്പില്‍ തോറ്റ ഇടതു സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു
പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍(ആനപ്പാറ)പരാജയപ്പെട്ട ഇടതുസ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. മനയത്തുകുടി ഗോപിയാണ് കുടുംബസമേതം ബിജിപിയില്‍ എത്തിയത്. സിപിഐ സ്വതന്ത്രനായി മത്സരിച്ച ഗോപിക്ക് 114 വോട്ടാണ് ലഭിച്ചത്. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 432 ഉം ബിജെപി സ്ഥാനാര്‍ഥിക്ക് 393 ഉം വോട്ട് കിട്ടി. 2020ലെ തെരഞ്ഞെടുപ്പില്‍ ആനപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തായിരുന്നു. ഒപ്പം നില്‍ക്കേണ്ടവര്‍ കാലുവാരിയതാണ് ബിജെപിയില്‍ ചേരാന്‍ പ്രചോദനമായതെന്ന് ഗോപി പറഞ്ഞു. ബിജെപി പ്രദേശിക നേതൃത്വം ഗോപിയേയും കുടുംബത്തെയും ഹാരമണിയിച്ച് സ്വീകരിച്ചു.





Leave a Reply