May 16, 2026

ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി

0
IMG-20251222-WA0062
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മൈസൂർ റോഡിന് സമീപം റോളക്സ ഹോട്ടലിൽ ഗ്യാസ് ലീക്ക് മൂലം രാത്രി 9:45 ഓടെ തീ പിടുത്തം.ഹോട്ടലിന്റെ കിച്ചൻ കത്തി നശിച്ചു.മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂവിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. ആറോളം വലിയ സിലിണ്ടറുകളാണ് കിച്ചണിൽ ഉണ്ടായിരുന്നത്. തീ പിടുത്തം തുടക്കത്തിൽ തന്നെ ഫയർ ഫോഴ്‌സിനെ അറിയിച്ചതിനാൽ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തുകയും തീ മറ്റു ഗ്യാസ് സിലിണ്ടറുകളിലേക് പടരാതെ കെടുത്തുകയും ചെയ്തു. തീ കെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടറുകൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തേക്കു മാറ്റിയത്തോടെയാണ് വൻ അപകട സാധ്യത ഒഴിവായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *