June 30, 2026

മിസ്റ്റർ വയനാട് ചാമ്പ്യൻഷിപ്പ്: ജാസിർ തുർക്കിക്ക് ഇരട്ട കിരീടം

0
IMG-20251222-WA0065
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വിഭാഗങ്ങളിലായി ഒരാൾ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.

സീനിയേഴ്സ്, മാസ്റ്റേഴ്സ് എന്നീ രണ്ട് ഇനങ്ങളിലും ഒരുപോലെ ശക്തമായ മത്സരം കാഴ്ചവെച്ചാണ് ജാസിർ തുർക്കി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.

 

കൽപ്പറ്റ സിവിൽ സ്റ്റേഷൻ സമീപത്ത് പ്രവർത്തിക്കുന്ന ഫൈറ്റ് ക്ലബ് എന്ന ജിംനാസിയത്തിന്റെ ഉടമയും, മുട്ടിൽ മണ്ടാട് സ്വദേശിയുമാണ് ജാസിർ തുർക്കി. പ്രശസ്ത ബോഡി ബിൽഡിംഗ് പരിശീലകൻ ഷാജി ചിറയിലിന്റെ കീഴിലാണ് ജാസിർ പരിശീലനം സിദ്ധിച്ചത്.

 

ഇതോടെ, നാലാം തവണയാണ് ജാസിർ തുർക്കി മിസ്റ്റർ വയനാട് പട്ടം നേടുന്നത്. വയനാടിന്റെ അഭിമാന നേട്ടമായി ഇത് മാറുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *