എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു
മാനന്തവാടി :തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം വാർഡ് മെമ്പർ വത്സൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്നൊരുക്കിയ പുൽക്കൂടും കുട്ടികളുടെ ക്രിസ്മസ് ദൃശ്യാവിഷ്‌ക്കാരവും ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടി. ബ്ര. പീറ്റർദാസ്, ഫാ. പ്രിയേഷ് എം സി ബി എസ്, ഫാ. ഫിലിപ്പ്, ഫാ. മെൽബിൻ, ബ്ര. ജോർജ്, സി :ജെസ്സി ഫ്രാൻസിസ് ആശംസകൾ പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.





Leave a Reply