April 25, 2026

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്രക്ക് മാനന്തവാടിയിൽ   സമാപനം

0
IMG-20251226-WA0220(1)
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:മനുഷ്യർക്കൊപ്പം എന്ന സന്ദേശവുമായി കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ യാത്ര മാനന്തവാടിയിൽ നൽകിയ ഉജ്ജ്വല സ്വീകരണത്തോടെ സമാപിച്ചു.കാട്ടിച്ചിറക്കൽ മഖാം സിയാറത്തോടെ ആരംഭിച്ച ജില്ലാ ജാഥയെ മാനന്തവാടി സോണിലെ സുന്നീ പ്രവർത്തകർ നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. സമാപനത്തോടനുബന്ധിച്ച് എരുമത്തെരുവിൽനിന്നാരംഭിച്ച റാലി ഗാന്ധിപാർക്കിൽ സമാപിച്ചു.റാലിക്ക് ജില്ലാ നേതാക്കളായ കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് ഷറഫുദ്ദീൻ, കെ എസ് മുഹമ്മദ് സഖാഫി, സലാം ഫൈസി, കെ കെ മുഹമ്മദ് അലി ഫൈസി, ഇ പി അബ്ദുള്ള സഖാഫി,ലത്തീഫ് സി ടി,ബഷീർ സഅദി, ഉമർ സഖാഫി ചെതലയം,ഫള്ലുൽ ആബിദ്,ഷമീർ ടി എം,ഷമീർ ബാഖവി,ഗഫൂർ അഹ്സനി,മൊയ്തു മിസ്ബാഹി ,,റഷാദ് ബുഖാരി,,ബഷീർ കുഴിനിലം,ഷബീർ വൈത്തിരി,,ഫായിസ് നഈമി,ഇബ്രാഹിം സഖാഫി, നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ ജാഥാ നായകൻ പി.ഹസൻ മുസ്‌ലിയാർക്ക് സയ്യിദ് ഹാശിം തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. മനുഷ്യൻ്റെ നന്മയും പരസ്പരവിശ്വാസവും സ്‌നേഹവുമാണ് ഈ കാലത്തിൻ്റെ ഏറ്റവുംവലിയ ആവശ്യമെന്നും ഇതിന് വേണ്ടിയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കേരളയാത്ര നടത്തുന്നതെന്നും സമസ്‌ത കേന്ദ്രമുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ പറഞ്ഞു .കെ. എ.സലാം ഫൈസിഅദ്ധ്യക്ഷത വഹിച്ചു.

ശിഹാബുദ്ദീൻ അസ്ഹരി,ജാഥാ ഡയറക്ടർ എസ്.ശറഫുദ്ദീൻപ്രസംഗിച്ചു.കെടി മമ്മൂട്ടി ഫൈസി, എസ് അബ്ദുള്ള, എം.അബ്ദുൽ മജീദ് , ഉമർ സഖാഫി കല്ലിയോട്,ഗഫൂർ സഅദി,മുസ്ഥഫ തലപ്പുഴ,ഒ. എം തരുവണ പങ്കെടുത്തു.അശ്ക്കറലി സ്വാഗതവും ജാശിർ സുൽത്താനി നന്ദിയും പറഞ്ഞു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *