കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല സ്വാഗത സംഘം രൂപീകരിച്ചു.
പുൽപ്പള്ളി : ചേലൂർ തംബുരു വായനശാലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല സ്വാഗത സംഘം ചേർന്നു.
ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല സമ്മേളനത്തിന് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ സണ്ണി ജോസഫ് ചെയർ മാനായി സംഘാടക സമിതി രൂപീകരിച്ചു.
ജോമോൾ ജോസഫ് വൈസ് ചെയർപേഴ്സണായും, കെ എം ജോയ് കൺവീനർ, രാകേഷ് എം.ആർ- ജോ. കൺവീനറായും 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ വിജയത്തിനായി അനുബന്ധ പരിപാടികൾ നടത്തുവാനും, പരിഷത്ത് ഉൽപ്പന്നങ്ങളുടെ പ്രദർശനവും മേളയും നടത്തുവാൻ തീരുമാനിച്ചു. യോഗത്തിൽ പി.യു. മർക്കോസ്, എൻ.സത്യാനന്തൻ മാസ്റ്റർ, സി. കൃഷ്ണൻകുട്ടി സംസാരിച്ചു.
മേഖലാ സെക്രട്ടറി . കെ എം റെജി സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡന്റ് ജോസഫ് സി എം അധ്യക്ഷനായിരുന്നു. സ്വാഗതസംഘം വൈസ് ചെയർമാൻ ജോമോൾ ജോസഫ് നന്ദി പറഞ്ഞു.





Leave a Reply