വെനസ്വെലൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
കൽപ്പറ്റ: സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വെലക്കുമേൽ അമേരിക്ക നടത്തിയ കടന്നാക്രമണത്തിനെതിരെ അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമവും വെനസ്വെലൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. പരിപാടി എ. കെ. എസ്. ടി. എ സംസ്ഥാന പ്രസിഡന്റ് കെ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വ ശക്തികളുടേയും വിദേശ കുത്തകകളുടേയും സമ്മർദത്തിനു വഴങ്ങി അമേരിക്ക നടത്തുന്ന കടന്നാക്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമണെന്ന് അദേഹം പറഞ്ഞു. സമരസമിതി ജില്ല ചെയർമാൻ ടി. ഡി. സുനിൽമോൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജോയിൻ്റ് കൗൺസിൽ സിവിൽ മേഖല സെക്രട്ടറി അരുൺ സജി സ്വാഗതവും സമരസമിതി ജില്ല കൺവീനർ ശ്രീജിത്ത് വാകേരി നന്ദിയും പറഞ്ഞു.





Leave a Reply