സ്പോർട്സ് അക്കാദമിക്ക് കായിക ഉപകരണങ്ങൾ കൈമാറി
ബത്തേരി: നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ചാമ്പ്യൻസ് എഡ്ജ് സ്പോർട്സ് അക്കാദമിക് കായീക ഉപകാരങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവഹിച്ചു. ദീർഘവീക്ഷണത്തോടെയുള്ള ഈ പദ്ധതിയിലൂടെ മികച്ച കായികതാരങ്ങളെ വാർത്തെടുക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ഡിവിഷൻ കൗൺസിലർ വി കെ ഷിഫാനത് അധ്യക്ഷത വഹിച്ചു . നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ പദ്ധതി വിശദീകരിച്ചു . പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ ടി , ഹെഡ്മാസ്റ്റർ ജിജി ജേക്കബ് , കായീകാധ്യാപകൻ ബിനു സി എന്നിവർ സംസാരിച്ചു . ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ലീല പൽപാത്തു , ഷെറീനാ അബ്ദുല്ല , ബാനു പുളിക്കൽ , ബൾകിസ് ഷൗക്കത്തലി , എസ് എം സി ചെയർമാൻ സുബാഷ് ബാബു എന്നിവർ സംബന്ധിച്ചു





Leave a Reply