January 16, 2026

വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി – 500 ഓളം കുടുംബങ്ങൾ ആശങ്കയിൽ, അധികൃതർ മൗനം വെടിയണം; എസ്ഡിപിഐ 

0
IMG_20260116_102335
By ന്യൂസ് വയനാട് ബ്യൂറോ

വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാ

 

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 1,2 ഡിവിഷനുകളിൽ വനംവകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി മൂലം അഞ്ഞൂറോളം കുടുംബങ്ങൾ കടുത്ത ആശങ്കയിലാണെന്നും ഈ വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

മണിയൻകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 72 കുടുംബങ്ങളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ പിലാക്കാവ് ടൗണിന്റെ ഭാഗങ്ങൾ ഉൾപ്പെടെ ഏതാണ്ട് 500-ഓളം കുടുംബങ്ങളെ ഈ പദ്ധതി ബാധിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇത്രയധികം ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമായിട്ടും കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.

വർഷങ്ങളായി ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്. അതിനാൽ തന്നെ പദ്ധതിയുടെ മാപ്പ് ഉൾപ്പെടെ കൃത്യമായ സ്ഥലവിവരങ്ങളും പരസ്യപ്പെടുത്തണമെന്നും ജനപ്രതിനിധികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി വിശദീകരണ യോഗങ്ങൾ വിളിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ഏകപക്ഷീയമായി വനം വകുപ്പ് മുന്നോട്ടുപോയാൽ ഈ 500 കുടുംബങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ്‌ നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *