ഇരുളത്ത് പുള്ളിമാനുകളെ വേട്ടയാടിയ സംഘം പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു
ഇരുളം: ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള ചീയമ്പം ചെറിയ കുരിശിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ വെച്ച് രണ്ട് പുള്ളിമാനുകളെ വെടിവെച്ചു കൊന്ന സംഘത്തെ വനംവകുപ്പ് പിടികൂടി. ചീങ്കല്ലേല്‍ ജോസ് മാത്യു, പുറത്തോട്ട് സിബി പി.എസ്, പുളിയംകുന്നേല്‍ രജി പി.ജെ, കണിയാംകുടി എല്‍ദോസ് കെ.എം, എന്നിവരാണ് വനപാലകരുടെ പിടിയിലായത്. ഇന്നലെ രാത്രി പട്രോളിങ്ങിനിടെ വെടിയൊച്ച കേട്ട് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും രണ്ട് പുള്ളിമാനുകളുടെ ജഡവും ഒരു നാടൻ തോക്കും നാല് തിരകളും വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ട പാറക്കല്‍ ബിജുവിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ.പി അബ്ദുല്‍ ഗഫൂർ, സെക്ഷന്‍ ഫോറസ്‌ററ് ഓഫീസര്‍ പി.വി സുന്ദരേശന്‍, ബീറ്റ് ഫോറസ്‌ററ് ഓഫീസറുമാരായ അജീഷ് പി.എസ്, സത്യന്‍ എം.എസ്, അഖില്‍ അശോക്, ജിതിന്‍ വിശ്വനാഥ്, രഞ്ജിത്ത് സി.വി, രാഹുല്‍ ഇ.ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.





Leave a Reply