മെഡിസെപ്പിൽ സർക്കാർവിഹിതം ഉൾപ്പെടുത്തി ജീവനക്കാർക്ക് ഉപകാരപ്രദമാക്കണം. കെ ജി ഓ യു
കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പുവരുത്തി കാര്യക്ഷമമായി മുന്നോട്ടു പോകണമെന്നും അല്ലാത്തപക്ഷം ജീവനക്കാർക്ക് അതിൽ നിന്ന് പിന്മാറാനുള്ള ഓപ്ഷൻ നൽകണമെന്നും കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്മണ്യൻ പറഞ്ഞു. കെ ജി ഒ യു വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രതിനിധി സമ്മേളനത്തിൽ എൻ അയ്യപ്പൻ അധ്യക്ഷതവഹിച്ചു. ഇ എസ് ബെന്നി. ബിനിൽ കെ, ജയപ്രകാശ് വി ആർ, എൻ ജെ ഷിബു, സഫറുള്ള എൻ കെ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് സഫ് വാൻ, വൈസ് പ്രസി എം സുനിൽകുമാർ, ജയപ്രകാശ് വി ആർ ,സെക്രട്ടറി സന്ദേശ് സി.ബി,ജോ സെക്രട്ടറി അയ്യപ്പൻ എൻ, ഭവ്യാല്, ട്രഷറർ ഇ എസ് ബെന്നി.





Leave a Reply