February 1, 2026

ഓഷിൻ ഹോട്ടൽസ് & റിസോർട്സ്, കൽപ്പറ്റയിൽ ആന്റി ഡ്രഗ് കമ്മിറ്റി രൂപീകരിച്ചു

0
IMG-20260131-WA0137
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓഷിൻ ഹോട്ടൽസ് & റിസോർട്സ് മാനേജിങ് ഡയറക്ടർ ശിഹാബ് ടി., സി.ജി.എം. യാക്കൂബ്, ജനറൽ മാനേജർ മനോജ് കുമാർ കെ. എസ്. എന്നിവരുടെ നേതൃത്വത്തിൽ ആന്റി ഡ്രഗ് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ഉദ്ഘാടന ചടങ്ങ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി അദ്ദേഹം വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദുഷ്പ്രഭാവങ്ങൾ, നിയമവശങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം പ്രത്യേകമായി ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ ഓഷിൻ ആന്റി ഡ്രഗ് കമ്മിറ്റി ചെയർമാൻ മനോജ് കുമാർ കെ. എസ്., പ്രിസൈഡിംഗ് ഓഫീസർമാരായ മുഹമ്മദ് ബഷീർ എം. പി., മിസ്. ശ്രീക്കുട്ടി എന്നിവർ സംസാരിച്ചു.

കമ്മിറ്റി അംഗങ്ങളായ അരുൺ വി. കെ, വിഷ്ണു വിജയൻ, റെജി തോമസ്, ബിജോയ്, ബിനു സി. വി, രാധാകൃഷ്ണൻ, മുസമ്മിൽ ടി, വിനയൻ എന്നിവരും മറ്റ് ഓഷിൻ ടീം അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *