September 21, 2026

കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ജല്‍ സുരക്ഷകുടിവെള്ള പദ്ധതി മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു

0
IMG_20260131_201343
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ച് ഉന്നതി ജല സുരക്ഷ പദ്ധതി പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ സോഷ്യല്‍ സര്‍വീസ്സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഉന്നതി ജല്‍ സുരക്ഷകുടിവെള്ള പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം, ഭാരതീയ സുഗന്ധവിള ഗവേക്ഷണ കേന്ദ്രം ട്രൈബല്‍ സബ് പ്ലാനില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വിവിധഉന്നതികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗോത്രകുടുംബങ്ങള്‍ക്ക് വേനല്‍ക്കാലത്ത് സുലഭമായി കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചെക്ക് ഡാമില്‍ നിന്നും കുടിവെള്ളം പമ്പ് ചെയ്ത് ഉന്നതിയിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കൊട്ടിയൂര്‍, തുണ്ടുകാപ്പ്, നാഗമന, ദംപെട്ട, കുന്നിയൂര്‍, കുന്നിക്കോട്, അഞ്ചുപതി, പാര്‍സി, മദ്യപ്പാടി, എടയൂര്‍ക്കുന്ന് ഉന്നതികാര്‍ വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് ബുദ്ധിമുട്ടിയ സാഹചര്യമുണ്ടായിരുന്നു. കുടിവെള്ളം സംഭരിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും പുഴയില്‍ ഇറങ്ങുമ്പോള്‍ വന്യമൃഗങ്ങളെയും ഭയപ്പെടേണ്ട അവസ്ഥയായിരുന്നു. പദ്ധതി പൂര്‍ത്തിയായതോടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായ സന്തോഷത്തിലാണ് ഉന്നതിക്കാര്‍.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍ ജിതിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ആര്‍ ഷീല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. കെ ജയഭാരതി, കെ. സിജിത്, കെ.ടി ശര്‍മിനാസ്, സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സിനോജ് പാലാത്താടത്തില്‍,സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി. എ ജോസ്, കോഴിക്കോട് ഐ.ഐ.എസ്.ആര്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ. ലിജോ തോമസ്, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ നജുമുദ്ധീന്‍, തോല്‍പ്പെട്ടി ഡിവിഷന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിബു കുട്ടന്‍, തിരുനെല്ലി കൃഷി ഓഫീസര്‍ അശ്വതി, ബ്രഹ്മഗിരി നീര്‍ത്തട പദ്ധതി സെക്രട്ടറി ജയകൃഷ്ണന്‍, ഊര് മൂപ്പന്‍ പുട്ടന്‍,സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ടീം ലീഡര്‍ ദീപു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *