കണിയാമ്പറ്റ സെന്റ് ജോർജ്ജ് പള്ളിയിൽ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 1, 2 തീയതികളിൽ
കണിയാമ്പറ്റ: കണിയാമ്പറ്റ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 1, 2 തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കും. വിവിധ വൈദികരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ നേർച്ചകാഴ്ചകളോടെ സംബന്ധിക്കാൻ വിശ്വാസികളെ ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് നീരാട്ടിൽ അറിയിച്ചു.
ഫെബ്രുവരി 1 രാവിലെ 7-ന് പ്രഭാത നമസ്കാരവും 8-ന് വിശുദ്ധ കുർബ്ബാനയും നടക്കും. 10:30-ന് കൊടി ഉയർത്തുന്നതോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 10:45-ന് ഡിംപിൾസ് ഫിസിയോ ക്ലിനിക് കമ്പളക്കാട്, എൽഡേഴ്‌സ് ഫോറം, സെന്റ് ജോർജ്ജ് പബ്ലിക് സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് (ഓർത്തോപീഡിക്‌സ് – ഫിസിയോതറാപ്പി) സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 6:30-ന് വരദൂർ കുരിശിങ്കൽ സന്ധ്യാ നമസ്കാരവും പ്രസംഗവും നടക്കും. തുടർന്ന് 8 മണിക്ക് പള്ളിയിലേക്ക് പ്രദക്ഷിണവും 9 മണിക്ക് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.
ഫെബ്രുവരി 2 രാവിലെ 8:30-ന് റവ. ഫാ. റെജി പോൾ ചവർപ്പനാൽ, റവ. ഫാ. എൽദോ വട്ടമറ്റം, റവ. ഫാ. ബേസിൽ കൊളവിക്കുടി എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മുന്നിന്മേൽ കുർബ്ബാന നടക്കും. 10 മണിക്ക് റവ. ഫാ. റെജി പോൾ ചവർപ്പനാൽ പെരുന്നാൾ പ്രസംഗം നടത്തും. 11 മണിക്ക് സെമിത്തേരിയിലേക്ക് പ്രദക്ഷിണവും ഉച്ചയ്ക്ക് 12:30-ന് നേർച്ച ഭക്ഷണവും നടക്കും. ഉച്ചയ്ക്ക് ശേഷം 1 മണിക്ക് ലേലം, 2 മണിക്ക് കൊടിയിറക്ക് എന്നിവയോടെ പ്രധാന ചടങ്ങുകൾ സമാപിക്കും. വൈകിട്ട് 6:30-ന് ഭക്തസംഘടനകളുടെ സംയുക്ത വാർഷികം നടക്കും.
പെരുന്നാൾ ഏറ്റുകഴിക്കൽ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്കുള്ള പേരുകൾ 99619 95300 എന്ന നമ്പറിൽ മുൻകൂട്ടി അറിയിക്കാവുന്നതാണ്. വികാരി ഫാ. തോമസ് നീരാട്ടിൽ, ഇ.പി. ഫിലിപ്പ്കുട്ടി, പ്രദീപ് അമ്പാട്ട്, സനിജേഷ് ചെങ്ങനാമഠത്തിൽ എന്നിവർ പെരുന്നാൾ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നു.





Leave a Reply