പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി
പടിഞ്ഞാറത്തറ. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 2026 -27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ അധ്യക്ഷത വഹിച്ചു. വർക്കിംഗ് ഗ്രൂപ് യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഫെബ്രുവരി നാലു മുതൽ നടക്കുന്ന ഗ്രാമസഭകളിൽ ചർച്ച ചെയ്യും. തുടർന്ന് അന്തിമ പദ്ധതി രേഖയുടെ കരട് പട്ടിക ഫെബ്രുവരി പന്ത്രണ്ടാം തീയതി നടക്കുന്ന വികസന സെമിനാറിൽ പ്രകാശിപ്പിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബുഷ്റ, ബ്ലോക്ക് മെമ്പർ ബിന്ദു ചുണ്ടക്കണ്ടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പിസി മമ്മൂട്ടി,എം വി ജോണി, എം പി നൗഷാദ്, മുഹമ്മദ് പോള,ഷിബു വി.ജെ, ശ്രീജിത്ത് പി, സുഹറ പാലോളി.,ശില്പ, നജ്മത്ത് പാറ, സൗമ്യ റിനീഷ്, രമ്യ, ശാന്ത ബാബു,ബീന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എംപി ഷംസുദ്ദീൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം മുഹമ്മദ് ബഷീർ, ജോണി നന്നാട്ട്, കെ സി ഉസ്മാൻ, പി കെ വർഗീസ്, എൻ ടി അനിൽകുമാർ, രാജീവൻ, റഷീദ് സി കെ തുടങ്ങിയവർ സംസാരിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് വിവിധ നിർവഹണ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ സ്വാഗതവും പ്ലാൻക്ലർക്ക് അഷ്റഫ് നന്ദിയും പറഞ്ഞു.





Leave a Reply