May 16, 2026

കേരള കോൺഗ്രസ് (ബി) രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

0
IMG_20260203_170124
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കേരള കോൺഗ്രസ് (ബി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി. ഹാരിസ് യോഗം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിളംബരം ചെയ്യുന്നതിനും എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ വിജയം ഉറപ്പാക്കുന്നതിനുമായാണ് യോഗം ചേർന്നത്. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് ലോബോ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.ബി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ശശികുമാർ രാഷ്ട്രീയ വിശദീകരണവും സംസ്ഥാന സെക്രട്ടറി കെ. ഭഗീരഥൻ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പ്രസിഡന്റ് ജയരാജ് കെ.ആർ, ജില്ലാ സെക്രട്ടറി പി.ജി. പ്രകാശൻ, കൽപ്പറ്റ നിയോജകമണ്ഡലം സെക്രട്ടറിമാരായ വേലായുധൻ, സുരേഷ് ചെറുപറമ്പിൽ, യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. പ്രദീപ്, ഭാരവാഹികളായ കെ.ജി. അരുൺ, ടി.കെ. വിശ്വംഭരൻ, വിനോദ് ഐസക്, മാർട്ടിൻ വാസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *