November 8, 2026

വയനാട്ടിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ സമ്മേളനങ്ങൾക്ക് നവംബർ എട്ടിന് തുടക്കം

0
IMG-20261105-WA0032
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലയിൽ നടത്തുന്ന ഏരിയ സമ്മേളനങ്ങൾക്ക് നവംബർ എട്ടിന് തുടക്കമാകും. ‘ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിൽ കേരള ഘടകം സംസ്ഥാന വ്യാപകമായി നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായാണിത്. സമകാലിക സാഹചര്യത്തിൽ സംഘടനയുടെ നയനിലപാടുകൾ, പ്രവർത്തനങ്ങൾ, ആദർശം, ലക്ഷ്യം തുടങ്ങിയവ വ്യക്തമാക്കാനുള്ള വേദി കൂടിയായിരിക്കും ഈ സമ്മേളനങ്ങൾ.

 

നവംബർ എട്ടിന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന മേപ്പാടി ഏരിയ സമ്മേളനം അഖിലേന്ത്യാ പ്രതിനിധി സഭാംഗം എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഏരിയ സമ്മേളനം നവംബർ 15ന് പനമരം കൈതക്കൽ ഓഡിറ്റോറിയത്തിൽ കേരള അസി. അമീർ എം. കെ മുഹമ്മദലിയും, കൽപറ്റ ഏരിയ സമ്മേളനം നവംബർ 29ന് പിണങ്ങോട് ഉമ്മുൽ ഖുറ കാമ്പസിൽ സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കിം നദ്‌വിയും ഉദ്ഘാടനം ചെയ്യും. ഡിസംബർ 27ന് സുൽത്താൻ ബത്തേരി ടൗണിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന ബത്തേരി ഏരിയ സമ്മേളനം കേരള അമീർ പി. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്യും.

 

വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനങ്ങളിൽ ഉദ്ഘാടന സമ്മേളനം, ‘സുഗന്ധമുള്ള ജീവിതം’ കുടുംബ സെഷൻ, ‘ഹംസഫർ’ ഡൊക്യുഫിക്ഷൻ, പാനൽ ഡിസ്‌കഷൻ എന്നിവ നടക്കും. ഇതിൻ്റെ ഭാഗമായി ചർച്ചകൾ, കുടുംബസംഗമങ്ങൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങി വിവിധ ജനസമ്പർക്ക പ്രചാരണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. വാർത്താസമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ്, ജനറൽ സെക്രട്ടറി ഒ. അഷ്‌റഫ്, സെക്രട്ടറി എം.പി അബൂബക്കർ, ജനറൽ കൺവീനർ സമീർ സി.കെ, വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഒ.വി സഈദ ടീച്ചർ, സോളിഡാരിറ്റി പ്രസിഡന്റ് ഹാഷിർ എം.പി, എസ്.ഐ.ഒ സെക്രട്ടറി അമ്മാർ സലാമ, ജി.ഐ.ഒ പ്രസിഡന്റ് ഫാത്തിമ ഷെറിൻ എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *