June 25, 2026

ലോക ക്യാൻസർ ദിനത്തിൽ വേറിട്ട പരിപാടിയുമായി പനമരം കുട്ടിപോലീസ്

0
IMG_20260204_191510
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )    യൂണിറ്റിന്റെ നേതൃത്വത്തിൽ വേറിട്ടൊരു കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചു. ക്യാൻസർ ബാധിതർക്ക് വിഗ്ഗുകൾ നിർമ്മിക്കുന്നതിനായി സ്വന്തം മുടി ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് സ്കൂളിലെ വിദ്യാർത്ഥിനികളായ കൃഷ്ണപ്രിയ പി., വൈഗ എം. എന്നിവർ സമ്മതപത്രം കൈമാറി.

പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ആലക്കമറ്റം സമ്മതപത്രം ഏറ്റുവാങ്ങുകയും വിദ്യാർത്ഥിനികളുടെ ഈ വലിയ മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തു.

ക്യാൻസർ പ്രതിരോധത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ബോധവൽക്കരണം ലക്ഷ്യമിട്ടാണ് എസ്.പി.സി യൂണിറ്റ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ എം., ഷിബു എം.സി., അധ്യാപകർ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *