June 25, 2026

ഹിന്ദു ഏകതാ സമ്മേളനം ഫെബ്രുവരി എട്ടിന്

0
IMG_20260204_190901
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന ഹിന്ദു ഏകതാ സമ്മേളനം തവിഞ്ഞാൽപഞ്ചായത്തിൽ ഫെബ്രുവരി എട്ടിന് നടക്കും.ഭാരതമെമ്പാടും 80,000 ത്തിലധികം ഏകതാ സമ്മേളനങ്ങൾ നടന്നുവരുന്നതായിബന്ധപ്പെട്ടവർ മാനന്തവാടിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.തലപ്പുഴ അടുവത്ത് വിഷ്ണു ക്ഷേത്രം മൈതാനത്ത് വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയിൽ കേസരി വാരിക മുഖ്യ പത്രാധിപർ എൻ ആർ മധു മുഖ്യപ്രഭാഷണം നടത്തും.അഡ്വക്കറ്റ് കെടി വിനോദ് കുമാർ ദീപ പ്രോജ്വലനം നടത്തി പരിപാടിയിൽ അധ്യക്ഷത വഹിക്കും.മാതാ അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.സ്വാഗതസംഘം കൺവീനർ എ കെ അനിൽകുമാർപ്രോഗ്രാം കമ്മിറ്റി കൺവീനർ കെ വി സനൽകുമാർ,വിവിധ ഹിന്ദു സമുദായ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.

സ്വാഗത സംഘം കൺവീനർ എ കെ അനിൽകുമാർ പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ വി സനൽകുമാർ കൃഷ്ണ ൻ ഉപാസന സംയോജകൻ പി.പി റിലേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *