July 15, 2026

ലഹരിക്കെതിരെ അണിചേരാം; ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

0
WhatsApp Image 2026-06-25 at 10.59.15 AM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബും സംയുക്തമായി ലഹരിക്കെതിരായ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. അമ്പുകുത്തി വായനശാലയിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി. നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ദിനേശ് ടി. പി മുഖ്യപ്രഭാഷണം നടത്തി.

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ല ജന സെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ പൊതുസമൂഹത്തിന്റെയും യുവജനങ്ങളുടെയും പങ്കിനെക്കുറിച്ചും അദ്ദേഹം ബോധവൽകരണ ക്ലാസ് നയിച്ചു.

വായനശാല-ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ, നാട്ടുകാർ, യുവജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് ഇത്തരം ബോധവൽകരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.ബെന്നി മലനാട്, വിജീഷ് ജി. എസ്,ശരത് ലാൽ,ദീപു.ആർ, രാഹുൽഅരവിന്ദ്, രാഹുൽ എം,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *