June 25, 2026

വയനാട് മെഡിക്കൽ കോളേജിന് മുൻപിൽ മരശിഖരം പൊട്ടി വീണു

0
WhatsApp Image 2026-06-25 at 9.50.49 AM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ​ഗവ മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം പൊട്ടി വീണു. ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്കാണ് പതിച്ചത്. കെഎസ്ഇബി ലെെനിനുമുകളിലൂടെ വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. മാനന്തവാടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.

മരം വീണ് സ്ഥലത്ത് ​ഗതാ​ഗത തടസം നേരിട്ടിരുന്നു. അഗ്നി രക്ഷാ സേനയാണ് മരം മുറിച്ച് മാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചത്. അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഓ ജി പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് എ, വിനു കെ എം, ബിനീഷ് ബേബി, ആനന്ദ് റ്റി, ദീപത് ലാൽ ഹോം ഗാർഡ് മാരായ ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *