May 16, 2026

കബനിയുടെ കൈവഴികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം

0
IMG_20260205_121346
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കബനി നദിയുടെ കൈവഴികളിൽ അപകടകാരിയായ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം. മേരി മാതാ കോളജ് ജന്തുശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

വകുപ്പ് മേധാവി ഡോ.സനു വി. ഫ്രാൻസിസിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

പ്ലാസ്റ്റിക് വസ്തുക്കൾ , കോസ്മെറ്റിക് ഉത്പന്നങ്ങൾ , ടൂത്ത് പേസ്റ്റ് തുടങ്ങിയ വ്യാവസായിക ഉത്പന്നങ്ങളുടെ വിഘടനത്തിലൂടെ രൂപപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് കണികകളാണ് മൈക്രോപ്ലാസ്റ്റിക്കുകൾ . ഇവ ജലസ്രോതസുകളിൽ കലർന്നാൽ ചെറു ജലജീവികൾ ആഹാരമാക്കുകയും ഉയർന്ന ട്രോഫിക് തലങ്ങളിലേക്ക് അവ എത്തിച്ചേരുകയും ചെയ്യും.

ഇത് പിന്നീട് ആവാസ വ്യവസ്ഥയിൽ    ഗുരുതര മാറ്റങ്ങൾ സൃഷ്ടിക്കുകയും ജൈവസമ്പത്തിന്റെ സന്തുലിതാവസ്ഥ നഷ്‌ടപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. പനമരം, മാനന്തവാടി പുഴകൾ ചേരുന്ന കൂടൽക്ക ടവ് ഭാഗത്താണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കൂടുതൽ കണ്ടത്.

ഏറ്റവും കുറവ് തിരുനെല്ലി, ബേഗൂര് ഭാഗത്താണ്. മലിനീകരണ തോത് ദിനംപ്രതി കൂടുന്നതിനാല് സ്ഥിതി ആശങ്കാജനകമാണെന്നു ഡോ.സനു പറഞ്ഞു. കോളജിലെ ഗവേഷണ വിദ്യാര്‌ഥിനി ശ്രുതി രാജീവന്, റിസർച്ച്ഇ ൻ്റേണ് അലിന്ഡ ഷാജി എന്നിവരോടൊപ്പം കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്വകലാശാലയിലെ ഗവേഷകരായ ഡോ. ജോർഫൈൻ ജോസഫ്,ഡോ.ലതിക  സിസിലി തോമസ്, ഡോ. ഐശ്വര്യ പുരുഷോത്തമൻ , നിർമലഗിരി കോളജിലെ ഡോ.ജിംലി സി. ജേക്കബ് എന്നിവരും പഠനത്തിൽ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *