June 11, 2026

രാജുവിന്റെ കുടുംബാംഗങ്ങളെ കർഷക സംഘം നേതാക്കൾ സന്ദർശിച്ചു

0
WhatsApp Image 2026-06-11 at 8.33.21 PM
By ന്യൂസ് വയനാട് ബ്യൂറോ

തോൽപ്പെട്ടി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാട്ടിക്കുളം പുളിമൂട്കുന്ന് മിച്ചഭൂമിയിലെ രാജുവിന്റെ കുടുംബാംഗങ്ങളെ കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയുൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു. ഇന്ന് രാവിലെ പത്തോടെ തോൽപ്പെട്ടി നരിക്കല്ലിൽ താമസിക്കുന്ന രാജുവിന്റെ സഹോദരൻ തിമ്മൻ, മകൾ ബിന്ദു ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയാണ് നേതാക്കൾ കണ്ടത്. കുടുംബത്തിന്റെ ദു: ഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിക്ക് പുറമേ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ ജെ ജോസഫ്, ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ്, പ്രസിഡന്റ് കെ എം വർക്കി, പി ആർ ഷിബു, സി കെ പുരുഷോത്തമൻ എന്നിവരും രാജുവിന്റെ കുടുംബങ്ങളെ കാണാനെത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *